വൈക്കം: പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് സ്‌കൂളിൽ പള്ളിപ്രത്തുശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി പുളിം തൈ നട്ടു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെറിൻ മരിയ, സിസ്റ്റർ റീജ മാത്യു, ബോർഡ് മെമ്പർമാരായ ജോജോ വർഗീസ്, ടി.കെ അനിയപ്പൻ, ബിനു എം., രജിമോൻ, ശിവദാസൻ,ബാങ്ക് സെക്രട്ടറി എൻ.കെ. സെബാസ്റ്റ്യൻ, സോണി ജോസഫ് , ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.