കട്ടപ്പന: കാഞ്ചിയാറിലെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 170 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കട്ടപ്പന എക്‌സൈസ് സംഘം പിടികൂടി. സ്ഥലമുടമ കാഞ്ചിയാർ മൂക്കത്താക്കട പ്ലാക്കൽ ഡാർവിൻ(23), കുറുമണ്ണിൽ സിജോ(30) എന്നിവർക്കെതിരെ കേസെടുത്തു. എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എ. കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, സി.ഇ.ഒമാരായ ജെയിംസ് മാത്യു, ജസ്റ്റിൻ പിജോസഫ്, സനൽ സാഗർ, ചിത്രാഭായി എം.ആർ. എന്നിവരാണ് പരിശോധന നടത്തിയത്.