കട്ടപ്പന: ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ചു. കോര്‍പ്പറേറ്റുകളെ സഹായിക്കലാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് പ്രസിഡന്റ് സജീവ് കെ.എസ്. പറഞ്ഞു. കെ.എസ്.യു. ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, അലന്‍ സി.മനോജ്, അലക്‌സ് പൊട്ടനാനിയില്‍, ജിക്‌സണ്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിക്കുന്നു