അടിമാലി: പ്രദേശവാസകൾ ഒരുമിച്ചു, ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന 500 കുടുംബങ്ങളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകാനായി. ഇരുന്നൂറേക്കർ അമ്പലപ്പടിയിലെ പന്ത്രണ്ടോളം പേർ ചേർന്നാണ് പച്ചക്കറികൾ വാങ്ങുന്നതിലേക്കാവശ്യമായ നാൽപ്പതിനായിരത്തോളം രൂപ കണ്ടെത്തിയത്.പാസ്റ്റർ കെ കെ സണ്ണി കിറ്റുകളുടെ ആദ്യ കൈമാറ്റം നിർവ്വഹിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അർഹരായവരുടെ വീടുകളിൽ ഇവർ കിറ്റുകൾ എത്തിച്ച് നൽകി.