കോട്ടയം : കൊവിഡ് മൂന്നാം തരംഗം ശക്തമായി ഉണ്ടാകുമെന്ന ഭീഷണി നിലനിൽക്കെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകരെ രംഗത്തിറക്കി തിരുവാർപ്പ് പഞ്ചായത്ത്. കൊവിഡ് ബോധവത്കരണം പഞ്ചായത്തിലെമ്പാടും നടപ്പാക്കുന്നതിനായാണ് കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. മിഷൻ കൊവിഡ് 19- 2021 പദ്ധതിയുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ രജനി മോഹൻദാസ് സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി കൗൺസിലർ ബ്രിജിനാ കാസ്‌മിർ വിഷയാവതരണം നടത്തി.
മായാ ബാസ്റ്റിൻ, സൈക്കോളജിസ്റ്റ്, സീതാലയം പ്രൊജക്ട്, ഗവ: ഹോമിയോ കോളേജ് .' കൊവിഡ് കാലത്ത് സ്ത്രീകളിലെ മനസിക സമ്മർദ്ദം ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജി.ആർ.സി. റിസോഴ്സ് പേഴ്‌സൺ ജീനാ നന്ദി പറഞ്ഞു.