കോട്ടയം : പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച ഉന്തുവണ്ടി യാത്ര കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്‌തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ നേതൃത്വം നൽകി. അഭിലാഷ് കൊച്ചു പറബിൽ, ഷിനു പാലത്തുങ്കൽ, അനിഷ് കൊക്കര, അബ്ദുൾ റസാഖ്, മുഹമ്മദ് ആരീഫ് തുടങ്ങിയവർ പങ്കെടുത്തു.