p-hunt

കോട്ടയം: ഓപ്പറേഷൻ പി.ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കുട്ടികളുടെ അശ്ലീല വീഡിയോയുടെ പ്രചാരണം തടയാൻ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അറിയിച്ചു.

നൂറിലേറെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ടെലഗ്രാം ഗ്രൂപ്പുകളും കർശന നിരീക്ഷണത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകും.

കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്യുന്നവർക്കും ഡൗൺലോഡ് ചെയ്യുന്നവർക്കും എതിരെ പോക്‌സോ വകുപ്പ് അനുസരിച്ചു കേസെടുക്കുന്നതിനാണ് തീരുമാനം. സൈബർ നിയമത്തിലെ വകുപ്പുകളും ചുമത്തും.