തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിലെ ഗുരുകാരുണ്യം കൊവിഡ് ആശ്വാസപദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം.ആർ.മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.വി.സുരേന്ദ്രൻ, വി.സി.സാബു, എം.ഡി.പ്രകാശൻ, പി.കെ. ജയകുമാർ, മധു, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, ഷീജ, ബിനി രവീന്ദ്രൻ,സാബു കാട്ടുമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.