വൈക്കം : എസ്.എൻ.ഡി.പി യോഗം 1578ാം നമ്പർ കൂവം ചേന്തുരുത്ത് ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ.അജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എൻ.പവിത്രൻ, ശാഖാ പ്രസിഡന്റ് പി.ആർ. തിരുമേനി, യൂണിയൻ കമ്മിറ്റി അംഗം സതീശൻ, കമ്മിറ്റി അംഗങ്ങളായ പൊന്നപ്പൻ, കരുണാനിധി, സിബിലാൽ, സുഭാഷ്, കെ.വേലായുധൻ, രത്‌നമ്മ, സരിത, സജി എന്നിവർ പ്രസംഗിച്ചു.