പാലാ : മീനച്ചിൽ, കാഞ്ഞിരപ്പള്ളി റവന്യു താലൂക്കുകൾ ഉൾപ്പെട്ട ബാലഗോകുലം പൊൻകുന്നം ജില്ലാ സമ്മേളനം നാലെ രാവിലെ 10 ന് ഓൺലൈനായി ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജികുമാർ, സംസ്ഥാന സമിതിയംഗം കുഞ്ഞമ്പു മേലേത്ത് തുടങ്ങിയവർ മാർഗ്ഗ നിർദേശം നൽകും. മേഖല, കർത്താക്കളായ വി.എസ്. മധുസൂദനൻ, പി.സി.ഗിരീഷ് കുമാർ, എം.ബി.ജയൻ, ജില്ലാ കാര്യദർശി എം.ആർ. രാജേഷ്, ജില്ലാ ഭാരവാഹികളായ രാജേഷ് അമ്പാറ, ശ്രീകല എരുമേലി, രാജേഷ് കൂടപ്പുലം, സുരേഷ് ഇളങ്ങുളം, ടി.ജി.പ്രദീപ് തുടങ്ങിയവർ സംസാരിക്കും.