തലയോലപ്പറമ്പ് : പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് ഗവ.ആശുപത്രിയും പരിസരവും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഭഗത് സിങ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എംജി രഞ്ജിത്ത്, സെക്രട്ടറി പിആർ ശരത്കുമാർ, മാത്യൂസ് ദേവസ്യ, അപ്പു പുഷ്‌കരൻ, അഭിജിത്ത്, ജിഷ്ണു സുരേന്ദ്രൻ, ലിജോ ജോൺ, റിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.