വൈക്കം : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുലശേഖരമംഗലം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി ഉദ്ഘാടനം നിർവഹിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, വാർഡ് മെമ്പർ പോൾ തോമസ്, പി.ടി.എ പ്രസിഡന്റ് ബെൻഷി ലാൽ, പ്രധാനാദ്ധ്യാപിക ഗ്രെയ്‌സ് ജോർജ് തോട്ടുങ്കൽ, സീനിയർ അസിസ്റ്റന്റ് ജി ഷീല, രേഖ എസ് പിള്ള, ടി.ടി ഗോപകുമാർ എന്നിവർ പങ്കെടുത്തു.