വൈക്കം : റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ സിഎഫ്എൽടിസി, ആശുപത്രി എന്നിവിടങ്ങളിൽ ഐസോലേഷൻ ഗൗണുകൾ, സർജിക്കൽ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. വൈക്കം താലൂക്ക് ആശുപത്രിയിൽ റെഡ്‌ക്രോസ് ചെയർമാൻ പി.സോമൻപിള്ള വിതരണ ഉദ്ഘാടനം നിർവഹിച്ചു. റെഡ്‌ക്രോസ് സെക്രട്ടറി ബിനു കെ പവിത്രൻ, വൈസ് ചെയർമാൻ സി.ടി കുര്യാക്കോസ്, ട്രഷറർ ജി പൊന്നപ്പൻ, ആർ.എം.ഒ ഡോ. എസ്.കെ ഷീബ, കെ പ്രശാന്ത്, കെ.എസ് സുമേഷ്, കെ.ജി അഭിലാഷ്, പി പ്രസന്ന, ദീപാറാണി എന്നിവർ പങ്കെടുത്തു.