വൈക്കം: സേവാദൾ വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് സർജിക്കൽ മാസ്‌ക്ക്, സർജിക്കൽ ഗ്ലൗസ്, ഹാൻ സാനിറ്റൈസർ എന്നിവ കൈമാറി. മണ്ഡലം പ്രസിഡന്റ് വി. ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. പ്രതീഷ് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബുവിന് ഇവ കൈമാറി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ജയപ്രകാശ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.ഡി. പ്രസാദ്, എം.കെ. മഹേശൻ, ഷാനവാസ്, ഇ.വി.അജയകുമാർ, ഷീബ ഹരിദാസ്, ജാക്‌സൺ സേവ്യർ, തങ്കച്ചൻ പവ്വത്തിൽ, എന്നിവർ പങ്കെടുത്തു.