വൈക്കം : ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ ശ്രീനാരാണ ധർമ്മസേവാസംഘം പ്രവർത്തകരുടെ കൂട്ടായ്മയിൽ തലയാഴം ഗ്രാമപഞ്ചായത്ത് നടത്തുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികൾക്കും അവരുടെ ആശ്രിതർക്കും പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അവശതയനുഭവിക്കുന്ന വിഭാഗങ്ങൾക്കും ഉച്ചഭക്ഷണം നൽകി. ഉണക്കലരിച്ചോറും ആറ് കൂട്ടം കറികളും അടങ്ങുന്ന ഭക്ഷണപ്പൊതികളാണ് 250 ഭവനങ്ങളിൽ എത്തിച്ചത്. പി.എസ്. ശ്രീനിവാസൻ സ്മാരക എൽ.പി സ്‌കൂളിൽ നടത്തുന്ന കൊവിഡ് ചികിത്സാകേന്ദ്രത്തിലെ മുഴുവൻ രോഗികൾക്കും ഭക്ഷണം നൽകി. പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓരോ കുടുംബങ്ങൾക്കും താങ്ങായി ക്ഷേത്രത്തിലെ സേവാസംഘം പ്രവർത്തകർ എത്തിയത്. ഉല്ലല പള്ളിയിലെ ഓഡിറ്റോറിയത്തിലാണ് എല്ലാ ദിവസവും ഭക്ഷണങ്ങൾ ഒരുക്കുന്നത്.സുമനസുകളുടെ കാരുണ്യത്തിൽ കിട്ടുന്ന സഹായങ്ങൾ ചേർത്ത് വെംച്ച് പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും കൂട്ടായ് ചേർന്നാണ് ഭക്ഷണങ്ങൾ ഒരുക്കുന്നത.പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ഭക്ഷണ പൊതികൾ എത്തിക്കുന്ന ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ധർമ്മസേവാ സംഘം അംഗം പ്രസന്ന, ശാഖ സെക്രട്ടറി സി.എസ്.ആശ എന്നിവർക്ക് ഭക്ഷണപ്പൊതി കൈമാറി കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു. പളളി വികാരി ഫാ.ജോസ് പാലത്തിങ്കൽ, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് സിനി സലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് പി.ദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൽ സെബാസ്റ്റ്യൻ, ഷീജ ഹരിദാസ്, കെ.എസ് പ്രീജു മോൻ,ജൽസി സോണി, കൊച്ചുറാണി, എം.എസ്.ധന്യ,കെ.വി ഉദയപ്പൻ,ദേവി പാർവ്വതി,എസി.ദേവരാജൻ,ഷൈല,വിജയമ്മ എന്നിവർ പങ്കെടുത്തു.