തലയോലപ്പറമ്പ് : ഗ്രാമപഞ്ചായത്തിൽ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒന്നാം വാർഡിലെ സിംല ജംഗ്ഷൻ മുതൽ നൈസ് തിയേറ്റർ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെ കാടും പള്ളയും വെട്ടി നീക്കി. അങ്കണവാടിയും പരിസരവും വൃത്തിയാക്കി. പാലാംകടവ് കടത്തു കടവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഞ്ചു ഉണ്ണികൃഷ്ണൻ ആരോഗ്യ ജാഗ്രതാ സമിതി അംഗങ്ങളായ അബ്ദുൾ സലിം, സുൽഫി, ജയകുമാർ, സാജു, ജിതിൻ, നിസാർ ഗിരീഷ്, സിയാദ്, എഡിഎസ് അംഗങ്ങളായ ലതിക, സുശീല, നസീമ തുടങ്ങിയവർ നേതൃത്വം നൽകി.