മുണ്ടക്കയം : കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും കൂ​ടു​ത​ൽ മ​​ഴ ല​​ഭി​​ക്കു​​ന്ന പ്രദേശങ്ങളുടെ കണക്കിൽ മലയോര മേഖലയും. മു​​ണ്ട​​ക്ക​​യ​​വും കാഞ്ഞിരപ്പള്ളിയും ഉൾപ്പെടുന്ന മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയത്. കാ​​ല​​വ​​ർ​​ഷ​​വും തു​​ലാ​​വ​​ർ​​ഷ​​വും ഏ​​റ്റ​​വും കൂടുതൽ ല​​ഭി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ പീ​​രു​​മേ​​ട്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കു​​ക​​ൾ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടു​​ണ്ട്.
പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ന്റെ​​യും പെ​​രു​​വ​​ന്താ​​നം മ​​ല​​യോ​​ര​​ങ്ങ​​ളു​​ടെ​​യും സാ​​ന്നി​​ധ്യം ഇ​​തി​​ൽ പ്രധാനഘടകമായി മാറി. കൂടാതെ പെ​​രു​​വ​​​ന്താ​​നം, പൊ​​ന്ത​​ൻ​​പു​​ഴ വ​​ന​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​വും വ​​നം​​പോ​​ലെ തി​​ങ്ങി​​യ റ​​ബ​​ർ​​തോ​​ട്ട​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യ​​വും അ​​നു​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ളാ​​ണ്. മൂ​​വാ​​യി​​രം മി​​ല്ലിമീ​​റ്റ​​റി​​ന് മു​​ക​​ളി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ശ​​രാ​​ശ​​രി മ​​ഴ ല​​ഭി​​ക്കു​​ന്ന​​താ​​യാ​​ണ് ക​​ണ​​ക്കു​​ക​​ൾ. വേ​​ന​​ൽ​​ച്ചൂ​​ടി​​ലും മു​​ണ്ട​​ക്ക​​യ​​വും കാഞ്ഞിരപ്പള്ളിയും മു​​ന്നി​​ലാണ്. 39 ഡി​​ഗ്രി വ​​രെ ഇ​​വി​​ടെ താ​​പ​​നി​​ല ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.