പാലാ : മണ്ണും മനസ്സും സദാ പച്ചപ്പും നന്മയുമുള്ളതാക്കാൻ മരങ്ങൾവച്ചുപിടിപ്പിക്കേണ്ടത് മനുഷ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് മാണി. സി. കാപ്പൻ എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ ഒരു കോടി ഫലവൃക്ഷത്തൈ നടീലിന്റെ ളാലം ബ്ലോക്ക്തല ഉത്ഘാടനം പാലാ സിവിൽ സ്റ്റേഷനിൽ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.ബിന്ദു എന്നിവർ പങ്കെടുത്തു.