ചെങ്ങളം: മാവേലിവെട്ടത്ത് പരേതനായ സ്കറിയായുടെ ഭാര്യ ത്രേസ്യാമ്മ സ്കറിയ (89) നിര്യാതയായി. എടത്വാ വടക്കേയറ്റം കുടുംബാംഗമാണ്. മക്കൾ: വത്സമ്മ മാത്യു, കെ.കെ. രാജു (പ്രസിഡന്റ് എസ്.സി.ബി. ചെങ്ങളം, ഡി.സി.സി. മെമ്പർ, കോട്ടയം), ഔസേപ്പ് സ്കറിയ (റിട്ട. എം.ആർ.എഫ്. കോട്ടയം), സാലി ഗോപൻ (റിട്ട. നാഗാർജ്ജുന, തൊടുപുഴ), പരേതനായ ബാബു സ്കറിയ. മരുമക്കൾ: മാത്യു, ടെസി രാജു (പഞ്ചായത്ത് മെമ്പർ, അകലക്കുന്ന്), പരേതയായ ജെസി ജോസഫ്, പരേതനായ ഗോപൻ. സംസ്കാരം ഇന്ന് 3.30ന് ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.