പൊൻകുന്നം : പുനലൂർ - പൊൻകുന്നം ഹൈവേ നിർമ്മാണത്തെക്കുറിച്ച് ചിറക്കടവ് പഞ്ചായത്തിൽ ലഭിച്ച പരാതികൾ പരിഹരിക്കാനായി കെ.എസ്.ടി.പി അധികൃതരും നിർമ്മാണ കമ്പനി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും പരാതിയുള്ള പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചു. കഴിഞ്ഞ ദിവസം ദിവസം ഡോ.എൻ.ജയരാജ് എം.എൽ.എ വിളിച്ചുകൂട്ടിയ യോഗത്തിലാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ പരാതികൾ പരിശോധിച്ച് പരിഹരിക്കാൻ തീരുമാനമായത്.
നാൽപ്പതോളം പരാതികൾ ലഭിച്ചതിൽ 37 എണ്ണം പരിഹരിക്കാമെന്ന് നിർമ്മാണ കമ്പനി പ്രതിനിധികൾ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അറിയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങൾ, കെ.എസ്.ടി.പി എക്‌സിക്യുട്ടിവ് എൻജിനിയർ ജാസ്മിൻ വി.കെ, അസി. എൻജിനിയർ ആൻശില്പ ജോർജ്ജ്, നിർമ്മാണ കമ്പനി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.