കോട്ടയം : കൊവിഡ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളിൽ വലയുന്ന കർഷകർക്ക് മൊറട്ടോറിയം പലിശ ഒഴിവാക്കി നൽകണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു. മൊറട്ടോറിയം പ്രഖ്യാപനത്തിലൂടെ കർഷകർക്ക് താത്ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും പിൻവലിക്കുമ്പോൾ മുഴുവൻ പലിശയും കൂട്ടി അടയ്‌ക്കേണ്ടി വരും. ഇക്കാര്യത്തിൽ സർക്കാർ കർഷക അനുകൂല നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.