youth
യൂത്ത് ഫ്രണ്ട്(എം) കട്ടപ്പനയിൽ നടത്തിയ പ്രതിഷേധം കേരളാ കോൺഗ്രസ് (എം) കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. ജോഷി മണിമല ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: ഇന്ധന വില വർദ്ധനക്കെതിരെ യൂത്ത് ഫ്രണ്ട്(എം) കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച പ്രകടനം ഇടുക്കിക്കവലയിലെ പട്രോൾ പമ്പിൽ സമാപിച്ചു. കേരളാ കോൺഗ്രസ് (എം) കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. ജോഷി മണിമല ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജോമറ്റ് ജോസഫ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് ആനന്ദ് വടശേരി, ജില്ലാ വൈസ് പ്രസിഡന്റ് ടെസിൻ കളപ്പുര, ജോജി പാറക്കുന്നേൽ, റിബിൻസ് ആഗസ്തി, റോഷൻ ചുമപ്പുങ്കൽ, ജോബി മൂലേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.