അടിമാലി: ദേവികുളം ഡിസാസ്റ്റർ മാനേജ്‌മെന്റ് ടിമിന്റെ നേതൃത്വത്തിൽ അടിമാലിയിലെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ അണു വിമുക്തമാക്കി. കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്‌ക്കാരം, നിർധന രോഗികൾക്ക് സൗജന്യ ആംബുലൻസ് സർവിസ്, കോവിഡ് രോഗികളുടെ വീടുകൾ അണുവിമുക്തമാക്കൽ തുടങ്ങിയ പ്രവർത്തയവ ടിമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പൊലിസ് സ്റ്റേഷൻ, ആർ.ടി.ഒ ഓഫിസ്, പഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കോടതി സമുച്ചയം, ട്രഷറി,വിവിധ ബാങ്കുകളുടെ എ.ടി.എം കൾ മുതലായ സ്ഥാപനങ്ങളാണ് ഡിസാസ്റ്റർ ടിമിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്‌.ദേവികുളം ഡിസാസ്റ്റർ മനേജ്‌മെന്റ് ടീം കോർഡിനേറ്റർ മാക്‌സിൻ ആന്റണി, അഡ്വ.ജോബി ചെമ്മല, കെ.എസ്.മൊയ്തു , ഇ.ഏ, ഗുണശേഖരൻ രാജൻ,ബേസിൽ കുരിശിങ്കൽ, എബി ടോബി, ജെഫ്രി ഷാജി,എന്നിവർ നേതൃത്വം നൽകി.