ചങ്ങനാശേരി : ഫാത്തിമാപുരം ഡമ്പിംഗ് യാർഡ് പരിസരത്തെ റോഡിൽ മാലിന്യം തള്ളാൻ എത്തിയവരെ ആരോഗ്യ വിഭാഗം ജീവനക്കാർ പിടികൂടി. ഇന്നലെ രാവിലെ ഓടെയായിരുന്നു സംഭവം. പ്രദേശം വൃത്തിയാക്കുന്നതിനായി ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണ് മാലിന്യം തള്ളുന്നതിനായി വാഹനങ്ങളിൽ എത്തിയവരെ കണ്ടത്. മൂന്ന് വാഹനങ്ങളും പിടികൂടി പിഴ ഈടാക്കി വിട്ടയച്ചു. ഇവിടെ മാലിന്യംതള്ളൽ തുടർക്കഥയായിരുന്നു. പ്രദേശത്ത് പരിശോധന ശക്തമാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എൽസമ്മ ജോബ് അറിയിച്ചു.