wste

ചങ്ങനാശേരി : വർഷങ്ങളായി കുമിഞ്ഞ് കൂടിയ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത് പ്രദേശത്ത് തന്നെ കുഴിച്ചുമൂടി. ചങ്ങനാശേരി നഗരസഭ 30-ാം വാർഡ് ലോറി സ്റ്റാൻഡിലും പരിസരത്തും ദുർഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മാലിന്യം പരിസരവാസികൾക്ക് പലവിധ രോഗങ്ങൾക്കും കാരണമായി മാറുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ഇവിടം മാലിന്യം നിക്ഷേപിക്കുന്ന പൊതുസ്ഥലമല്ലെന്നും നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.