കട്ടപ്പന: ലോക്ക് ഡൗണിൽ ദുരിതത്തിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും മർച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ഇ-മെയിൽ സന്ദേശങ്ങൾ അയയ്ക്കും. സേവ് മർച്ചന്റ്‌സ് എന്ന ഹാഷ് ടാഗോടെ ആയിരത്തിലധികം മെയിലുകൾ അയയ്ക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ചെറുകിട കച്ചവടക്കാർ കടക്കെണിയിലാണ്. വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.