കുഴിമറ്റം : പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഹൈസ്കൂൾ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് വീടുകളിൽ മുട്ടയും പാലും വിതരണം ചെയ്തു. ഒരു ലിറ്റർ പാലും പത്ത് നാടൻ കോഴി മുട്ടയുമാണ് ഓരോ വീട്ടിലും നൽകിയത്. പനച്ചിക്കാട് അഗ്രിക്കൾച്ചറൽ ബാങ്ക് പ്രസിഡന്റ് ജോണി ജോസഫിന്റെ ഫാമിൽ നിന്നും, പനച്ചിക്കാട് പാൽ സൊസൈറ്റിയിൽ നിന്നുമാണ് പാൽ എത്തിച്ചത്. സർക്കാരിന്റെ തലപ്പാടിയിലെ പൗൾട്രി ഫാമിൽ നിന്നാണ് മുട്ടയെത്തിച്ചത്. വാർഡിലെ 550 വീടുകളിലും പാലും മുട്ടയും നൽകുവാനുള്ള ശ്രമത്തിലാണെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെ വിതരണോദ്ഘാടനം നിർവഹിച്ചു. പി.വി. സന്തോഷ്, എബി പുന്നൂസ്, അജീഷ് ആർ നായർ , പി.എം.ഗീതാകുമാരി , പി.ജി.രഘുനാഥ്, ജിമ്മി തോമസ് , രാജപ്പൻ മൂഴിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.