മുണ്ടക്കയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ
ലോക് ഡൗൺ മൂലം അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനത്തിലെ ജീവനക്കാർക്കായി പലചരക്ക് സാധനങ്ങളും , സാമ്പത്തിക സഹായവും ആദ്യഘട്ടമായി വിതരണം ചെയ്തു. യൂത്ത് വിംഗ് വൈസ് പ്രസിഡന്റ്‌ സേതു നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.സാബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതിയിലെയും, ഏകോപന സമിതിയിലെയും അംഗങ്ങൾക്ക് വീടുകളിലെത്തിയാണ് കിറ്റ് നൽകിയത്.