വൈക്കം : ഇന്ധന വിലവർധനവിനെതിരെ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഉല്ലല പെട്രോൾ പമ്പിന് മുൻവശം നടത്തിയ സമരം ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.സുഗതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്‌കരൻ, സി.കെ.പ്രശോഭനൻ, ജെ.പി.ഷാജി മനോരഞ്ജൻ, സി.എൻ.ശിവദാസ് ജോണിച്ചൻ, ജുബിമോൻ എന്നിവർ പങ്കെടുത്തു.