വൈക്കം : പഠനത്തിൽ മികവ് പുലർത്തുന്ന ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ലാപ്‌ടോപ്പുകളുടെ വൈക്കം ഡിവിഷൻ തല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌ക്കരൻ, കെ. ബി.രമ, കെ.ബിനി മോൻ, സ്‌കൂൾ ഹെഡ്മിസ്ട്രസുമാർ , പി.ടി.എ പ്രസിഡന്റുമാർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.