തലയോലപ്പറമ്പ് : കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ജില്ലാ പഞ്ചായത്തംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ പി.എസ്.പുഷ്പമണിയുടെ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരിയും പല വ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകൾ ഉദാരമതികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്. ഡിവിഷൻ പരിധിയിലെ ജനപ്രതിനിധികളായ എം.കെ.ശീമോൻ, സുലോചന പ്രഭാകരൻ, സീമാ ബിനു, പ്രീതി എന്നിവർ ഏറ്റുവാങ്ങി. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, അസി.സെക്രട്ടറി കെ.എസ്.രത്‌നാകരൻ, അഡ്വ.എം.ജി.രഞ്ജിത്ത്, മനു സിദ്ധാർത്ഥൻ, കെ.എം.മുരളീധരൻ, പി.എസ്. അർജുൻ എന്നിവർ സംബന്ധിച്ചു.