പാലാ : മഹാകവി പാലാ നാരായണൻ നായരുടെ പതിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതിയുടെ നേതൃത്വത്തിൽ മഹാകവി പാലാ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 5 ന് സഹൃദയം സുവർണ്ണം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നടക്കും. സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അദ്ധ്യക്ഷത വഹിക്കും. ഡോ.സിബി കുര്യൻ,സാംജി ടി. വി.പുരം. എസ്.ബി.പണിക്കർ, മഹാകവിയുടെ മകൻ ശ്രീകുമാർ പാലാ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കവിയരങ്ങ്.