കുറവിലങ്ങാട് : ജീസസ് യൂത്ത് നല്ല അയൽക്കാരൻ പ്രോജക്ടിന്റെ ഭാഗമായി കുറവിലങ്ങാട് ഹൗസ് ഹോൾഡിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് പഞ്ചായത്തിലെ ആശാവർക്കർമാർക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൻ രമേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതിക സാജു, കമലാസനൻ ഈ. കെ, ബേബി തൊണ്ടാംകുഴി, രമാ രാജു, ജോയിസ് അലക്‌സ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ജീസസ് യൂത്ത് ഭാരവാഹികളായ സിബി തുണ്ടിയിൽ, റോബിൻ പാക്കരമ്പൽ, സിലാസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.