പാലാ : പെട്രോൾ, ഡീസൽ വിലവർദ്ധനയും പാചകവാതക വിലവർദ്ധനയും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളെ നിയന്ത്രിക്കണമെന്ന് കേരളകോൺഗ്രസ് (എം) പാലാ നഗരസഭ പാർലിമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഷാജു വി തുരുത്തേൽ, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, സാവിയോ കാവുകാട്ട്, ജോസ്.ജെ ചീരാംകുഴി ,ലീനാ സണ്ണി, ബിജി ജോജോ, നീന ചെറുവള്ളി, മായാപ്രദീപ്, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബിജു പാലു പടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.