covid

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി പഞ്ചായത്ത് ജീവനക്കാർ.പഞ്ചായത്തിലെ 21 ജീവനക്കാർ ചേർന്ന് തങ്ങളുടെ വിഹിതമായി സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തേഴായിരം രൂപ സംഭാവന ചെയ്തു.സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യുവിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എൻ സഹജൻ കൈമാറിപഞ്ചായത്ത് ജീവനക്കാരുടെ ജീവകാരുണ്യപ്രവർത്തനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അഭിനന്ദിച്ചു..തുക കൈമാറ്റ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഭരണസമതിയംഗങ്ങളും പങ്കെടുത്തു.