അടിമാലി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷെനേഴ്‌സ് യൂണിയൻ(കെ.എസ്.എസ്.പി.യു) അടിമാലി വെസ്റ്റ് യൂണിറ്റ് ആഭിമുഖ്യത്തിൽ സ്‌നേഹക്കിറ്റ് വിതരണം നടത്തി. കൊവിഡ് 19 രോഗബാധമൂലം ദുരിതം അനുഭവിക്കുന്നവർക്കായി 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണത്തിനായി അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു ഏറ്റു വാങ്ങി.കെ.എസ്.എസ്.പി.യു ബ്ലോക്ക് ഭാരവാഹികളായ ടി.കെ.കുര്യാക്കോസ്, കെ.എം.ഗോപി, പി.എം. പരീത്, അടിമാലി വെസ്റ്റ് യൂണിറ്റ് യൂണിറ്റ് ഭാരവാഹികളായ എ.എസ്. ശശികുമാർ , ജോയി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.