വാഴൂർ കൊടകരയിലെ കവർച്ചാ കേസുമായി ബന്ധപ്പെടുത്തി ബി.ജെ.പിയെയും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെയും പ്രതികളാക്കാനും പൊതു സമൂഹത്തിൽ അവഹേളിക്കാനും ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ സമരം നടത്തും. രാവിലെ 11 മുതൽ 11.30 വരെ 200 കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രസിഡന്റ് ടി.ബി.ബിനു അറിയിച്ചു.