ചങ്ങനാശേരി : നഗരസഭയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും മഴക്കാലപൂർവ ശുചീകരണത്തിന്റെയും ഭാഗമായാട്ടായിരുന്നു മെഗാശുചീകരണം. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളി, ഹരിത കർമ്മ സേനാഗംങ്ങൾ, കൊവിഡ് ജാഗ്രത സമിതി അംഗങ്ങൾ, വ്യാപരികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ സന്ധ്യ മനോജ് നിർവഹിച്ചു. വൈസ് ചെയർമാൻ ബെന്നി ജോസഫ്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.എം.നെജിയ, അഡ്വ. മധുരാജ്, എത്സമ്മ ജോബ്, ബീനാ ജോബി, കുഞ്ഞുമോൾ സാബു, കൗൺസിലർമാരായ സന്തോഷ് ആന്റണി, പി.എ. നിസ്സാർ, സ്മിതാ സുരേഷ്, മോളമ്മ സെബാസ്റ്റ്യൻ, ഉഷാ മുഹമ്മദ് ഷാജി, ശ്യാം സാംസൺ, നഗരസഭ സെക്രട്ടറി വി.പി. ഷിബു, ഹെൽത്ത് സൂപ്പർവൈസർ വി.പി.സാനു എന്നിവർ പങ്കെടുത്തു.