ചങ്ങനാശേരി : എൻ.ആർ.ഇ.ജി.എ വർക്കേഴ്സ് യൂണിയൻ, ജനാധിപത്യ മഹിളാ അസോയിയേഷൻ, ആശാ വർക്കേഴ്സ് , ഹരിത കർമ്മസേനാ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, ജനകീയ ഹോട്ടൽ പ്രവർത്തകർ എന്നിവർക്കായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എൻ.ആർ.ഇ.ജി.എ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണ്ണ കുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, എം.കെ.ഉണ്ണികൃഷ്ണൻ, പി.എസ്.സാനില, പ്രസിഡന്റ് രജനി സാബു, അനിതാ ഓമനക്കുട്ടൻ, സുനി സുനിൽകുമാർ, സുധാ സാബു ,പ്രിൻസി രാജേഷ് എന്നിവർ പങ്കെടുത്തു.