കുറവിലങ്ങാട് : എ.ഐ.ടി.യു.സി, സി.പി.ഐ കുറവിലങ്ങാട് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ പെട്രോൾ പമ്പ് ധർണ നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി
ജോജോ ആളോത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എൻ.ശശി അദ്ധ്യക്ഷത
വഹിച്ചു. ജില്ല കമ്മിറ്റി അംഗം തോമസ് ജോസഫ്, മണ്ഡലം കമ്മിറ്റി അംഗം ജെ.ജോയി. സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി
സെക്രട്ടറിമാരായ റ്റി.പി.റെജി, കെ.കെ.രാജൻ, പി.എൻ.തമ്പി എന്നിവർ പ്രസംഗിച്ചു.