ചങ്ങനാശേരി : വീടിന് മുൻപിലിരുന്ന ഇരുചക്രവാഹനം മോഷണം പോയി. ഫാത്തിമാപുരം ഹരിദാസിന്റെ (ദൃശ്യാ തമ്പി) കെ.എൽ33എൽ 9829 എന്ന ആക്ടീവയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 8 നാണ് സംഭവം. രാവിലെ ഹരിദാസ് പാൽ വാങ്ങി വന്നതിന് ശേഷം താക്കോൽ വാഹനത്തിൽ ഇട്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം വീടിന് വെളിയിൽ വന്ന് സ്‌കൂട്ടർ നോക്കിയപ്പോൾ കണ്ടില്ല. ചങ്ങനാശേരി പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.