എലിക്കുളം : എം.ജി.എം യു.പി സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി ഡി.വൈ.എഫ്.ഐ മഞ്ചക്കുഴി യൂണിറ്റ് രണ്ട് മൊബൈൽഫോൺ വാങ്ങി നൽകി. വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റാണ് പുതിയ ഫോണുകൾക്കായി പ്രവർത്തകർ പണം കണ്ടെത്തിയത്. മേഖലപ്രസിഡന്റ് വൈഷ്ണവി ഷാജി, എസ്.എഫ്.ഐ പാലാ ഏരിയാ പ്രസിഡന്റ് വി.അനിരുദ്ധ് എന്നിവർ ചേർന്ന് പ്രഥമാദ്ധ്യാപിക കെ.എ.അമ്പിളിക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് എം.സിദ്ധാർഥ്, എസ്.ശങ്കർ, എ.പി.അഭിജിത്, എസ്.ആദർശ്, ജിബിൻ തോമസ്, അമലേഷ് ബാബു, ടി.ആർ.പ്രണവ്, അജയ് സജി, വിഷ്ണു വേണു, കെ.യു.വിഷ്ണു, എച്ച്.ആദിത്യൻ എന്നിവർ പങ്കെടുത്തു.