അയ്മനം : അയ്മനം ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന തരത്തിൽ ചില പ്രതിപക്ഷഅംഗങ്ങളുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം രണ്ടു വർത്തെ ഗാരണ്ടിയോടെയാണ് കരാർ നൽകിയിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയും, എൻജിനിയറും നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന തറയിൽ വിരിച്ചിലുണ്ടായെന്നാണ് ആരോപണം. എന്ത് അപാകതകളുണ്ടെങ്കിലും പരിഹരിക്കാനുള്ള ഉത്തരവാദിത്തം കോൺട്രാക്ടർക്കാണ്. സമീപ പഞ്ചായത്തുകൾക്കൊന്നും അവകാശപ്പെടാനില്ലാത്ത അയ്മനം പബായത്തിന്റെ നേട്ടമായാണ് ജനങ്ങൾ ഇൻഡോർ സ്റ്റേഡിയത്തെ പരിഗണിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പറഞ്ഞു.