കട്ടപ്പന: നരിയംപാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സൺഡേ സ്‌കൂൾ ദിനാചരണം ഫാ. റെജി മാത്യു ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പി.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. സൺഡേ സ്‌കൂൾ ഭദ്രാസന ഡയറക്ടർ സി.കെജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപകൻ ജോർജ് ജേക്കബ്, ആൻ എലിസബത്ത്, അനുമോൾ സ്‌കറിയ തുടങ്ങിയവർ നേതൃത്വം നൽകി.