കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ കോവിഡ് മുന്നണി പോരാളികൾക്കുള്ള പരിശീലനം നൽകി. ക്ലാസിൽ 16 വാർഡുകളിലെക്ലസ്റ്റർ ലീഡർമാരും ആർ.ആർ.ടി. അംഗങ്ങളും പങ്കെടുത്തു. വാർഡിലെ 60 വീടുകൾക്ക് ഒരു ക്ലസ്റ്റർ ലീഡറെ വീതം നിയമിച്ചിട്ടുണ്ട്. കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അറിയിച്ചു.