കട്ടപ്പന: എഴുകുംവയൽ സായംപ്രഭ ഹോമിലെ അന്തേവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം പ്രീമി ലാലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുരേഷ് പള്ളിയിടയിൽ, ഷാന്റി ബിജോ, മുൻ പഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിൽ, സായം പ്രഭ ഹോം പ്രസിഡന്റ് കെ.സി. ജോസഫ്, സാമൂഹ്യനീതി ജില്ലാ ഓഫീസർ വി.ജെ.ബിനോയി തുടങ്ങിയവർ പങ്കെടുത്തു.