ചങ്ങനാശേരി : ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി യൂണിയനിലെ 5229-ാം നമ്പർ ഗുരുകുലം ശാഖയിൽ കൊവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്നവരുടെ ഭവനങ്ങളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കൃഷ്ണൻകുട്ടി പള്ളിക്കുന്നേലിന്റെ സഹായത്താലാണ് കിറ്റുകൾ നൽകിയത്. ശാഖാ വൈസ് പ്രസിഡന്റ് രമേശ് ഗുരുകുലം, സെക്രട്ടറി മനോജ് , കമ്മിറ്റിയംഗങ്ങളായ ജയൻ പാലത്ര,നിജു, ,പ്രദീപ്, ബിജു എന്നിവർ വീടുകളിലെത്തി ഇവ വിതരണം ചെയ്തു.