എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിലെ ശാഖാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ ഗുരുദേവ കൃതികളുടെ ആലാപന മത്സരമായ 'ദേവാർച്ചന'യുടെ ഉദ്ഘാടനം 13ന് രാവിലെ 11.30ന് യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥൻ നിർവഹിക്കും. എൻട്രികൾ 20ന് വൈകിട്ട് അഞ്ചിന് മുൻപായി വാട്‌സ്ആപ്പിൽ അയയ്ക്കണം. ആലാപനം മൊബൈലിൽ പകർത്തി വാട്‌സ്ആപ്പ് വഴി അയയ്ക്കണം. എഡിറ്റ് ചെയ്ത് അയയ്ക്കുന്നവ പരിഗണിക്കില്ല.

എൻട്രികൾ അയയ്ക്കുമ്പോൾ ശാഖയുടെ പേര്, നമ്പർ, മത്സരാർത്ഥിയുടെ പേര്, വയസ് തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തണം. മൂന്ന് സമ്മാനങ്ങൾക്ക് പുറമേ പ്രോത്സാഹന സമ്മാനവുമുണ്ടെന്ന് രക്ഷാധികരാകളായ യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ്, കൺവീനർ എം.വി അജിത് കുമാർ, വൈസ് ചെയർമാൻ കെ.ബി ഷാജി എന്നിവർ അറിയിച്ചു. മത്സര വിഭാഗങ്ങളും പ്രായപരിധിയും എൻട്രി അയക്കേണ്ട വാട്‌സ്ആപ്പ് നമ്പരും ചുവടെ.

10 വയസ് വരെ ദൈവദശകം

(9562725888)

11-12 വയസുവരെ-ശിവപ്രസാദപഞ്ചകം

(9562725888)

13 -14- ശ്രീവാസുദേവാഷ്ടകം

(9946376309)

15 -16-വിനായകാഷ്ടകം

(9946376309)

17 -18- ജനനീനവരത്‌നമഞ്ജരി

(9747318924)

19- 20- ബാഹുലേയാഷ്ടകം

(9747318924)