മുണ്ടക്കയം:എസ്.എൻ.ഡി.പി യോഗം മുണ്ടക്കയം 52 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതിയിലുൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. പ്രസിഡണ്ട് വി.വി.വാസപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ സെക്രട്ടറി അഡ്വ പി.ജീരാജ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ.പി.അനിയൻ, ശാഖാ സെക്രട്ടറി കെ.ജി ഹരിദാസ്, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.വി ഷാജി,രാഹുൽ മോഹൻ, യൂണിയൻ കമ്മിറ്റി അംഗം ശോഭ യെശോദരൻ എന്നിവർ പങ്കെടുത്തു.