കോട്ടയം: സിമന്റ്, പെട്രോൾ, ഡീസൽ, ക്വാറി ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ഇമ്പിക്‌സ് ആന്റ് ഇന്റർ ലോക്ക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ ഒഫ് കേരള ആവശ്യപ്പെട്ടു. അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ വ്യവസായം നടത്തികൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. അധികൃതർ വില കുറച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ചെയർമാൻ ജോബി എബ്രഹാം കൺവീനർ കെ.പി രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.